വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും അവിടെ പോയി . കാളി കാവില്‍ മുത്തശന്റെ കളം പാട്ട് ആയരുന്നു . കുരുത്തോലയും ചായകൂട്ടുകളു നിലവിളകുമായ് കളം ഒരുങ്ങുകയായിരുന്നു .
കാലം ഒരുപാട് മുന്പോട്ട് പൊയരിക്യുനു.ഈ വര്ഷം കളം പാട്ടിനു അപ്പുവേട്ടന്‍ വന്നില.ലീവ് ഇല്ല ത്രെ നാട്ടില്‍ വരാന്‍ .പട്ടു പാവാടയിട്ടു അപ്പുവേട്ടന്റെ വാലായി നടന്ന ആമി സാരീ ഉടുത് പരിഷ്കാരങ്ങള്‍ തുടങ്ങിയിരിക്യുന്നു .ഇന്ന് വെളിച്ച പാടായി വന്നത് കുറുപ്പിന്റെ മകന്‍ ആയിരുന്നു.
കുട്ടികാലത്തെ വല്യൊരു പേടിസ്വപ്നം ആയിരുന്നു കുറുപ്പിന്റെ വെളിച്ചപാട് തുള്ളല്‍ .വരച്ചു വെച്ച കളത്തിനു ഇരുന്നു വീണ വായിച്ച് ദേവി സ്തുതി പാടുമൈരുനു കുറുപ്പ് .പിന്നീട് ചുവന്ന വസ്ത്രം ധരിച്ച് കാലില്‍ ചിലമ്പ് അണിഞ്ഞു വാളുമേന്തി വെളിച്ചപാടായി മാറുകയി അയാള്‍ .ദേവി ഉറഞ്ഞു തുള്ളുനത് ഭീതിയോടെ നോകി നില്‍ക്കുമ്പോള്‍ അപ്പുവേട്ടന്‍ ചെവിയില്‍ പറയും ,"ആമി ,വെളിച്ചപാട് വാളെടുത്തു നെറ്റിയില്‍ വെട്ടും, കൊറേ ചോര വരും" പേടിച്ചു ഞാന്‍ കണ്ണുകള്‍ അടച്ചു അമ്മമ്മ യെ കെട്ടിപിടിക്യും. കുറുപ്പ് നെറ്റിയില്‍ വെട്ടിലെന്നും എല്ലാം അപ്പുവേട്ടന്റെ കുസൃതികള്‍ ആഇരുനു എന്നും അറിയാന്‍ വര്‍ഷങ്ങള്‍ ഒരുപാടെടുത്തു .പൂജ കഴിഞ്ഞു മുത്തശന്‍ ഉം കുറുപ്പും തോളില്‍ കയ്യിട്ട് നടകുന്നതും ഒരു കൌതുകമുള്ള ആയിരുന്നു . കൂടെ അഭിമാനവും . മുതശന്റെ വല്യ ഫ്രണ്ട് ആണലോ വെളിച്ചപാട്.പൂജ കഴിഞ്ഞു തേങ്ങ ഉടക്യുമ്പോള്‍ ചിതറിയ പൂളുകള്‍ പെരുകാന്‍ ഞാനും അപ്പുവേട്ടനും ഓടുമായിരുന്നു .പോടുണ്ണി ഇലയില്‍ ചൂടുള്ള പായസം വാങ്ങി വായയില്‍ വെക്യുമ്പോള്‍ ഓര്‍മകള്‍ക് വര്‍ഷങ്ങളുടെ മധുരം...
കാലം ഒരുപാട് മുന്പോട്ട് പൊയരിക്യുനു.ഈ വര്ഷം കളം പാട്ടിനു അപ്പുവേട്ടന്‍ വന്നില.ലീവ് ഇല്ല ത്രെ നാട്ടില്‍ വരാന്‍ .പട്ടു പാവാടയിട്ടു അപ്പുവേട്ടന്റെ വാലായി നടന്ന ആമി സാരീ ഉടുത് പരിഷ്കാരങ്ങള്‍ തുടങ്ങിയിരിക്യുന്നു .ഇന്ന് വെളിച്ച പാടായി വന്നത് കുറുപ്പിന്റെ മകന്‍ ആയിരുന്നു.
ഉറഞ്ഞുതുല്ലുംബോള്‍ പേടിപ്പിക്ക്യന്‍ അപ്പുവേട്ടാണോ കേട്ടിപിടിക്യന്‍ അമ്മമ്മയോ ഇല്ല ഇപ്പൊ.തെങ്ങയുടക്യുമ്പോള്‍ തെങ്ങപൂല് പെറുക്കാന്‍ ആരും ഓടിയില്ല. ആറ് വയസ്സുകാരി ഗൌരി പായസം കഴിക്യനുള്ള തിരക്കിലായരുന്നു .പൂജ കഴിഞ്ഞു ഇറങ്ങുമ്പോള്‍ അമ്പല കല്പടവില്‍ ഞാന്‍ പരിചിതമായ ഒരു മുഖം കണ്ടു.നര കയറിയ മുടിയും വാര്‍ധക്യം ബാധിച്ച കണ്നുക്കളും അയി ക്ഷീണിതനായി തോന്നിച്ചു കുറുപ്പ്.
തിരിഞ്ഞു നോകുമ്പോള്‍ കയ്യില്‍ ഉള്ളത് ഒരു പിടി മങ്ങി തുടങ്ങിയ ഓര്‍മകള്‍ മാത്രം;അമ്മമ്മയും, കുറുപ്പും ആ അമ്പലമുറ്റവും നിറഞ്ഞ ഒരു കുട്ടികാലം .കൈ എത്തിപിടിക്ക്യനാവാത്ത വിധം അകന്നു പോയിരിക്ക്യുന്നു ആ കാലം...